
ആറ്റിങ്ങൽ: ഇളമ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 68 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ലാബ് ബ്ലോക്കിന്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ നിർവഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന പൊതുയോഗം ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ. വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. അനിൽ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, വാർഡംഗം ബി. സുജിത, എസ്.എം.സി ചെയർമാൻ ജി. ശശിധരൻനായർ, വികസനസമിതി കൺവീനർ ടി. ശ്രീനിവാസൻ, സ്റ്റാഫ് സെക്രട്ടറി എം. ബാബു, സതിമോൾ എസ്.ടു.ജോയി, എസ്.ഷാജികുമാർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് എം. മഹേഷ് സ്വാഗതവും എച്ച്.എം എസ്. സതിജ നന്ദിയും പറഞ്ഞു.