nurse

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷന്റെ പരിശീലന സ്ഥാപനമായ റീച്ച് ഫിനിഷിംഗ് സ്‌കൂൾ നഴ്സുമാർക്കായി 16 ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്രാഷ് കോഴ്സ് നടത്തുന്നു. നാഷണൽ ഹെൽത്ത് മിഷനിലേക്കുള്ള എഴുത്തുപരീക്ഷയ്ക്കായി തയാറെടുക്കുന്നവർക്കായാണ് കോഴ്സ് നടത്തുന്നത്.

ഓൺലൈൻ ക്ലാസുകൾ 17 മുതൽ ആരംഭിക്കും. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി 94960 15051, 94960 15002, 0497 2800572, 94960 15018 എന്നീ നമ്പരുകളിൽ വിളിക്കുകയോ www.kswdc.org, www.reach.org.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ വേണം.