തിരുവനന്തപുരം: അടിസ്ഥാന ഭൂനികുതി ഇരട്ടിയാക്കിയത് നീതീകരിക്കാനാവില്ലെന്ന് ബഡ്ജറ്രിന്മേലുള്ള ചർച്ചയിൽ പി.ജെ.ജോസഫ് പറഞ്ഞു. ഭൂനികുതി 10, 15 ശതമാനമാക്കി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കണം. റബറിന്റെ സംഭരണ വില 200 രൂപയെങ്കിലുമായി ഉയർത്തണം. ഇടുക്കി പാക്കേജിന് 75 കോടി മാത്രമാണ് ഇപ്പോൾ വകയിരുത്തിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ജപ്തി നടപടികൾ നിറുത്തി വയ്ക്കുകയും പിഴപ്പലിശ ഒഴിവാക്കുകയും വേണമെന്നും ജോസഫ് പറഞ്ഞു. സനീഷ് കുമാർജോസഫ്, കെ.പി.എ. മജീദ്, എം.വിൻസെന്റ്, പി.അബ്ദുൽ ഹമീദ്, ടി.വി.ഇബ്രാഹിം തുടങ്ങിയവരും ബഡ്ജറ്രിനെ എതിർത്തു.