scolarship-nediya-vidhyar

കല്ലമ്പലം: ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികളുടെ പഠന മികവ് പ്രകടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മിന്നും വിജയം. പ്രൈമറിതലത്തിലും അപ്പർ പ്രൈമറി തലത്തിലുമായി പതിനാല് വിദ്യാർഥികളാണ് ഈ നേട്ടം കൈവരിച്ചത്. യു.എസ്.എസ് വിഭാഗത്തിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കി ഗിഫ്റ്റ് ചൈൽഡ് സ്ഥാനം നേടിയ നിഹാര. എസ്.എസ്, അശ്വതി എസ്.നായർ, അൽസഹൽ മുഹമ്മദ് എസ്.ആർ, നാജിഹ.എൻ, ഗംഗ.എസ്, ബിസ്മി ഫാത്തിമ, ഫാത്തിമ ഫർസാന എന്നിവരെയും എൽ.എസ്.എസ് വിഭാഗത്തിൽ അഭിമിത്ര.ആർ, സാദ് മുഹമ്മദ് ഷാ, മയൂഖ എസ്.എസ്, അസ്ബിഖാൻ .എസ്, നിവേദ്യ. എസ്.എസ്, ശ്രീനിധി. എസ് , ആദിൽ മുഹമ്മദ്. എസ് എന്നീ വിദ്യാർഥികളെയും സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, ചെയർമാൻ എ.നഹാസ്, കൺവീനർ യു.അബ്ദുൽ കലാം, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര, ബി.ആർ ബിന്ദു, റെജീന.എം, ദിവ്യ.എസ് എന്നിവർ അനുമോദിച്ചു.