v

തിരുവനന്തപുരം: നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്രസർക്കാർ ഇളവു വരുത്തിയതിനെത്തുടർന്ന് സംസ്ഥാന പി.ജി മെഡിക്കൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർ പുതുതായി അപേക്ഷ ക്ഷണിച്ചു. 16ന് വൈകിട്ട് മൂന്നു മുതൽ 19ന് രാവിലെ 10വരെ അപേക്ഷിക്കാം. അഖിലേന്ത്യാ ഷെഡ്യൂൾ പുനക്രമീകരിച്ചതിനാൽ സംസ്ഥാന മോപ് അപ് ഷെഡ്യൂളും മാറ്റി. 30നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. വിവരങ്ങൾക്ക് www.cee.kerala.gov.in,​ 04712525300