vld-1

വെള്ളറട: വെള്ളറട ഗ്രമപഞ്ചായത്തിലെ കോവില്ലൂർ - ഓരുകുഴി - കരിമ്പ് മണ്ണടി റോഡ് വികസനം ജനകീയ കമ്മിറ്റി രൂപീകരിച്ചു. എട്ടുമീറ്റർ വീതിയിൽ റോഡ് നിർമ്മിക്കണമെന്നും ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു. മീതി ഷാജിയെ കൺവീനറായും ടി. രാജനെ ജനറൽ സെക്രട്ടറിയായും രമകുഞ്ഞിനെ രക്ഷാധികാരിയായും വാർഡ് മെമ്പർ വിജിയെയും ഉൾപ്പെടുത്തിയുള്ള കമ്മറ്റിയാണ് രൂപീകരിച്ചത്. സ്ക്രീകളും പുരുഷൻമാരും ഉൾപ്പെടെ നൂറോളം പേർ കമ്മറ്റിയിൽ പങ്കെടുത്തു.