vld-2

വെള്ളറട: മുസ്ളീം യൂത്ത് ലീഗ് പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനച്ചമൂട്ടിൽ യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. മുസ്ളീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പനച്ചമൂട് എം.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം. മൈദീൻ കണ്ണ് അദ്ധ്യക്ഷത വഹിച്ചു. എ. സക്കീ‌ർ ഹുസൈൻ, എം.എം. ഹസൻ, എസ്. സെയ്ദ്, അമീർ അലി, എ. സെയ്യദാലി, ഷാഹീർ, ഷാനവാസ്, അബൂബക്കർ, നസീർ, ലിബർട്ടി ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.