ആര്യനാട്: പറണ്ടോട് കീഴ്പാലൂർ നാഷണൽ ലൈബ്രറിയിൽ ആക്രമണം നടത്തിയയാളെ നാട്ടുകാർ പിടികൂടി ആര്യനാട് പൊലീസിന് കൈമാറി. പറണ്ടോട് കെ‌ാച്ചുകോണം സ്വദേശി എസ്. യദുകൃഷ്ണനെയാണ് ലൈബ്രറി ഭാരവാഹികളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ച് പെ‌ാലീസിന് കൈമാറിയത്. ചൊവ്വാഴ്ച പുലർച്ചെ 2.30 ഒാടെയാണ് സംഭവം. ഇയാൾ ലൈബ്രറിയുടെ ജനൽച്ചില്ലുകൾ എറിഞ്ഞു തകർക്കുകയും ലൈബ്രറിയുടെ വാതിൽ തർത്ത് ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തു. ശബ്ദം കേട്ട് സമീപവാസി അറിയിച്ചതോടെയാണ് ലൈബ്രറി ഭാരവാഹികൾ എത്തിയത്. യദുകൃഷ്ണൻ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് ആര്യനാട് പെ‌ാലീസ് അറിയിച്ചു.