jss

വെള്ളനാട്:ജൻ ശിക്ഷൻ സൻ സ്ഥാനും വെള്ളനാട് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാചാരണം ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജൻ ശിക്ഷൻ സൻ സ്ഥാൻ ഡയറക്ടർ കെ.ബി.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സാക്ഷരത മിഷൻ കോഓർഡിനേറ്റർ ടോജോ ജേക്കബ് ,അസിസ്റ്റന്റ് കോഓർഡിനേറ്റർ സജീവ്,വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി,വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,നോഡൽ പ്രേരക്മാരായ ജി.രാജീവ്, നളിനി,പ്രേരക്മാരായ ലതകുമാരി,സെസി,സിനി,ഉഷ,രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.