pallikoodam

മുടപുരം: ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ പള്ളിക്കൂടം 91 വാർഷികാഘോഷം നടന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീലത. ആർ.എസ് അദ്ധ്യക്ഷയായിരുന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോൻമണി വിവിധ രംഗങ്ങളിലെ പ്രമുഖരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ശശികുമാർ സ്വാഗതവും വിബിൻ കുമാർ നന്ദിയും രേഖപ്പെടുത്തി. മുൻ കാല അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.