
വെഞ്ഞാറമൂട്: ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ആംബുലൻസിന്റെ ഡ്രൈവർ വേങ്കോട് സ്വദേശി സൂരജിനാണ് (25) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11.30ന് എം.സി റോഡിൽ വെഞ്ഞാറമൂടിന് സമീപം തണ്ട്രാംപൊയ്കയിൽ വച്ചായിരുന്നു അപകടം. കിളിമാനൂർ ഭാഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസ് എതിൽ ദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ആംബുലൻസ് തകർന്നു. പരിക്കേറ്റയാളെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.