photo

നെടുമങ്ങാട്:സ്വന്തമായി നിലപാടുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു ജി.കാർത്തികേയനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ജി.കാർത്തികേയൻ സ്മാരക സമിതി നെടുമങ്ങാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജി.കാർത്തികേയൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കരകുളം കൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു.ടി.ശരത്ചന്ദ്രപ്രസാദ്,ജോസഫ് വാഴയ്ക്കൽ,കെ. എസ്.ശബരിനാഥൻ,ജി.കാർത്തികേയൻ സ്മാരക സമിതി ചെയർമാൻ കല്ലയം സുകു,ജനറൽ കൺവീനർ അഡ്വ.അരുൺകുമാർ,നെട്ടിറച്ചിറജയൻ തുടങ്ങിയവർ പങ്കെടുത്തു.