
പൂവാർ: ടൂറിസം മേഖലയിലുൾപ്പെടെ നാടിന്റെ വികസന സ്വപനം യാഥാർത്ഥ്യമാക്കിയ നേതാവായിരുന്നു അന്തരിച്ച ചൊവ്വര രാമചന്ദ്രനെന്ന് മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസ് പറഞ്ഞു. ചൊവ്വര ജംഗ്ഷനിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദൾ (എസ്) നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം വി.സുധാകരൻ, ജില്ലാ പഞ്ചായത്തംഗം വിനോദ് കോട്ടുകാൽ, സി.പി.എം എൽ.സി സെക്രട്ടറി ടി. സജി, സി.പി.ഐ എൽ.സി സെക്രട്ടറി സി.എസ്.അജിത്ത് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പ്രവീൺ, ചൊവ്വര രാജൻ, കക്ഷി നേതാക്കളായ വി.രത്നരാജ്, അഡ്വ.മുരളീധരൻ നായർ, ടി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.