liquor

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മദ്യനയം അടുത്ത ദിവസങ്ങളിൽ തന്നെ ഇടതുമുന്നണി പരിഗണിക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബസ് ചാർജ് വർദ്ധന മുന്നണിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ല. നിലവിലെ സാഹചര്യമനുസരിച്ച് സർക്കാർ തീരുമാനിക്കേണ്ട വിഷയമാണ് ബസ് ചാർജ് വർദ്ധന . രാജ്യസഭാ സീറ്റുകളിലൊന്ന് സി.പി.ഐക്ക് നൽകിയത് നിലവിലെ ദേശീയ സാഹചര്യം പരിഗണിച്ചാണ്. മുന്നണിയോഗത്തിൽ ഘടകകക്ഷികളുടെ അഭിപ്രായം കേട്ടു. എൽ.ഡി.എഫ് യോഗത്തിൽ ഐ.എൻ.എൽ പ്രതിനിധിയായി മന്ത്രി അഹമ്മദ് ദേവർകോവിലാണ് പങ്കെടുത്തതെന്നും വിജയരാഘവൻ പറഞ്ഞു.