strike-

ചിറയിൻകീഴ്: 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംയുക്ത തൊഴിലാളി കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് കിഴുവിലം രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു നേതാക്കളായ ശിശോഭനൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, സി. പയസ്, എം.മുരളി,പി മണികണ്ഠൻ, ജി.വ്യാസൻ(സി.ഐ.ടി.യു), ശ്യാംനാഥ്, കൃഷ്ണകുമാർ (ഐ.എൻ.ടി.യു.സി), കോരാണി വിജു, ടി.സുനിൽ(എ.ഐ.ടി.യു.സി), കെ.എസ്.ബാബു (എച്ച്.എം.എസ്), കോരാണി സനൽ (കെ.ടി.യു.സി) എന്നിവർ സംസാരിച്ചു.