sat

തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി കരാർ തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ ചിറക്കുളം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യൻ ഉദ്ഘാടനം ചെയ്തു. 28,29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതോറിട്ടി എം.ഡിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സി.ഐ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറി വി. കേശവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. റഫീഖ, എസ്.ആർ അനീഷ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: സജി കൃഷ്ണൻ (ആക്ടിംഗ് പ്രസിഡന്റ്), എം.എ. ശശികുമാർ (ജില്ലാ സെക്രട്ടറി).