
തിരുവനന്തപുരം : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ പ്രദർശന വിപണന മേള (ഇന്ത്യാ എക്‌സ്‌പോ) 16 മുതൽ 19 വരെ അയ്യങ്കാളി ഹാളിൽ നടക്കും. ഭക്ഷ്യോത്പന്നങ്ങൾ, വസ്ത്രങ്ങൾ, കൈത്തറി, വിവിധ ഗാർഹിക വാണിജ്യ ഉത്പന്നങ്ങൾ,കരകൗശല ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 50ൽ പരം ചെറുകിട സംരംഭകർ മേളയുടെ ഭാഗമാകും. വിപണിയിൽ ലഭ്യമാകാത്ത നവീന ഉത്പന്നങ്ങൾ മേളയിൽ പ്രദർശനത്തിനത്തിനെത്തും.രാവിലെ 11 മുതൽ വൈകിട്ട് 8 വരെയാണ് പ്രദർശന സമയം.16ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.