iifk

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ ആദ്യ പാസും ഡെലിഗേറ്റ് കിറ്റും നടൻ സൈജു കുറുപ്പ് ഏറ്റുവാങ്ങും. ഫെഡറേഷന്‍ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ റീജിയണൽ സെക്രട്ടറി കെ.ജി. മോഹൻകുമാർ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുക്കും.

നാളെ മുതൽ രാവിലെ 8.30 മുതൽ രാത്രി 7 വരെയാകും പാസ് വിതരണം. 12 കൗണ്ടറുകളിലായാണ് ഡെലിഗേറ്റ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പ്രതിനിധികൾ ഐ.ഡി പ്രൂഫുമായെത്തി വേണം പാസുകൾ ഏറ്റുവാങ്ങേണ്ടത്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്.