
തിരുവനന്തപുരം: ലോട്ടറി മേഖലയിലെ അനലഭഷണീയമായ പ്രവണതകൾ നിയന്ത്രിക്കുന്നതിനായി ജില്ലയിലെ ലോട്ടറി ഏജന്റുമാരുടെ യോഗം അദ്ധ്യാപക ഭവനിൽ നടന്നു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ആർ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്‌ടർ ബി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ സ്റ്റെഫീന റോഡ്രിഗസ്,ഷെറിൻ കെ.ശശി,ലൗലിദാസ്,എച്ച്.എം റാഫി, ജി.ശ്രീകുമാർ, സനൽകുമാർ,തങ്കമണി,ഡോ.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.