kerala-uni

തിരുവനന്തപുരം: കേരള സർവകലാശാല 2021 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്റ്റർ (പെയിന്റിംഗ് ആൻഡ് സ്‌കൾപ്പ്ച്ചർ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.

കഴിഞ്ഞ ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്‌സി. ബയോടെക്‌നോളജി (മൾട്ടിമേജർ) കോഴ്സിന്റെ മാർച്ച് 18 ന് ആലപ്പുഴ എസ്.ഡി.വി. കോളേജിൽ നടത്താനിരുന്ന കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 23 ലേക്ക് മാറ്റി. വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്‌സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247), ബിഎസ്‌സി. ബയോടെക്‌നോളജി (മൾട്ടിമേജർ) (350) എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 18 മുതൽ ആരംഭിക്കും. വിവരങ്ങൾ വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, ഹിന്ദി എന്നീ പരീക്ഷകളുടെ വൈവ വോസി യഥാക്രമം മാർച്ച് 21, മാർച്ച് 30 എന്നീ തീയതികൾ മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിന്റെ ഓഫീസിൽ വച്ച് നടത്തും. വിദ്യാർത്ഥികൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള ഷെഡ്യൂൾ പ്രകാരം ഹാൾടിക്കറ്റുമായി പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.

മാർച്ച് 25 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (2018 സ്‌കീം, റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.

ഏപ്രിൽ 18, 27 തീയതികളിൽ ആരംഭിക്കുന് ആറ്, ഏഴ് സെമസ്റ്റർ ബി.ഡെസ്‌സ്. പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 22 വരെയും 150 രൂപ പിഴയോടെ മാർച്ച് 25 വരെയും 400 രൂപ പിഴയോടെ മാർച്ച് 28 വരെയും അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.