gopi

വെഞ്ഞാറമൂട്: വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വൃദ്ധൻ സുമനസുകളുടെ സഹായം തേടുന്നു. നെല്ലനാട് പഞ്ചായത്തിലെ വണ്ടിപ്പുരമുക്ക്, കൈതറക്കുഴി, പാലകുന്നിൽ വീട്ടിൽ ഗോപിനാഥപിള്ളയാണ് (65) സുമനസുകളുടെ സഹായം തേടുന്നത്.

സ്വന്തം ഉടമസ്ഥതയിലുള്ള 15 സെന്റ് വസ്തുവിൽ ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലുള്ള കുടിലിലാണ് ഇയാൾ താമസിക്കുന്നത്. 2013ൽ അമ്പലമുക്കിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഇയാളുടെ ഭാര്യ മരിച്ചു. അതിനു ശേഷം ഒറ്റയ്ക്കാണ് താമസം. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ കൊടുത്തെങ്കിലും ഇദേഹത്തെ അനർഹനെന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. 4 ലക്ഷം രൂപ ഹൗസിംഗ് ബോർഡ് നൽകും. ഇതിൽ 2 ലക്ഷം സബ്സിഡി ലഭിക്കും. ബാക്കി 2 ലക്ഷം രൂപ മുൻകൂട്ടി ബോർഡിൽ അടയ്ക്കണം. നിർദ്ധനനായ ഇദ്ദേഹത്തിന് ഇതിന് ശേഷിയില്ല. നിരവധി പേരുടെ മുന്നിൽ സഹായം അഭ്യർത്ഥിച്ചു ചെന്നെങ്കിലും അനുകൂലമായ സഹായം ആരിൽ നിന്നും ലഭിച്ചില്ല. മാർച്ച് 31ന് മുൻപ് ഈ തുക ബോർഡിൽ അടച്ചാൽ മാത്രമേ ഇദേഹത്തെ ഗൃഹശ്രീ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയൂ. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. ഗോപിനാഥപിള്ളയുടെ പേരിൽ എസ്.ബി.ഐ വെഞ്ഞാറമൂട് ടൗൺ ബ്രാഞ്ചിൽ ഒരു അക്കൗണ്ട് ഉണ്ട്. നമ്പർ: 67249490925. ഐ.എഫ്.എസ്.സി: SBIN 0010789.