
വിതുര:ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐയുടെ നിയന്ത്രണത്തിലുള്ള കർഷക തൊഴിലാളി യൂണിയൻ ബി.കെ.എം യുവിന്റെ നേതൃത്വത്തിൽ വിതുര വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.ഐ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ആർ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു, കേരള മഹിള സംഘം അരുവിക്കര മണ്ഡലം സെക്രട്ടറിയും വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മഞ്ജുഷ.ജി.ആനന്ദ്, അനു തോമസ്,ഷെമിം,കല്ലാർ അജിൽ,വിജയൻ മങ്കാല,ജി.കൃഷ്ണൻ കാണി,പൊന്നാംചുണ്ട് വാർഡ്മെമ്പർ രവികുമാർ,കല്ലാർ വാർഡ് മെമ്പർ സുനിത ഐ.എസ്,പി.വസന്തകുമാരി,ബാലചന്ദ്രൻ നായർ, എസ്. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.