taioca

തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. പദ്ധതി പൂർണരീതിയിൽ നടപ്പാക്കുമ്പോൾ കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കും. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല. പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുൻപുള്ളതിനെക്കാൾ പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവും രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണവും ഓരോ വർഷവും വർദ്ധിക്കുന്നതാണ് കാണുന്നത്.