പാലോട്: സി.പി.ഐ പേരയം ബ്രാഞ്ച് സമ്മേളനം ആനകുളം ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ സി.പി.ഐ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ.രജിത് ലാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബു മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുഭദ്രകുട്ടിയമ്മ, ജ്യോതിഷ് കുമാർ, നവോദയ മോഹനൻ നായർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രേമൻ, കുമാരൻ, കരുണാകരൻ നായർ, വിൻസന്റ്, വിനോദ്, പൊൻപാറ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറിയായി ബൈജു ചെല്ലഞ്ചിയേയും, അസി. സെക്രട്ടറിയായി സുധാകരൻ നായരേയും തിരഞ്ഞെടുത്തു. പേരയത്ത് മാവേലി സ്റ്റോർ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.