
തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ 181 പുതിയ കമ്പനികൾ പ്രവർത്തനം ആരംഭിച്ചതായും ഇതുവഴി 10,400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിൽ 41 കമ്പനികളും കൊച്ചി ഇൻഫോപാർക്കിൽ 100 കമ്പനികളും കോഴിക്കോട് സൈബർ പാർക്കിൽ 40 കമ്പനികളുമാണ് പുതുതായി പ്രവർത്തനം തുടങ്ങിയത്. ഐ.ടി ഇടനാഴികളുടെ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ബഡ്ജറ്റിൽ ഉൾപ്പെടുത്തി കൊല്ലത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ടെക്നോപാർക്ക് ഫേസ്-3 സ്ഥാപിക്കും.
മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രത്യേക അന്വേഷണസംഘം ഇടക്കാല വസ്തുതാ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ച് അറിയിക്കാനാണ് റിപ്പോർട്ട് മടക്കി നൽകിയത്.