strike

തിരുവനന്തപുരം: പെൻഷൻ പരിഷ്കരണം നടപ്പാക്കുക,ഡി.എ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തി.കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ആർ.ഭാസുര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആലപ്പുഴ ഷണ്മുഖൻ, ജില്ലാ പ്രസിഡന്റ് വേലായുധൻ പിള്ള, ശശിധരൻ നായർ, വിശ്വനാഥൻ നായർ, എം.കെ.ജോർജ്ജ്, കെ.ഗോവിന്ദൻ, ആനാട് ഗോപകുമാർ, ഗിരിജ കുമാരി, എം.താമരാക്ഷൻ പിള്ള എന്നിവർ പങ്കെടുത്തു.