
പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാത്രി 8.30ന് പള്ളിവേട്ട ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് ശ്രീഭൂതബലി, കലശപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് കളമെഴുത്തും പാട്ടും, രാത്രി 7ന് ഗാനമേള, 8ന് പള്ളിവേട്ട, പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ് പൂജകൾ, 9ന് കാരിവാൻകുന്ന് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പുലിയൂർ ഗുരുമന്ദിരം, പച്ചക്കാട് വഴി ക്ഷേത്രത്തിലെത്തും.
പ്രസിദ്ധമായ പൈങ്കുനി ഉത്രം ഉത്സവം നാളെ നടക്കും. രാവിലെ 7.16ന് ഭസ്മാഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, 2.30ന് നടതുറക്കൽ, വൈകിട്ട് 3ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ്, നിറപറ സാംസ്കാരിക ഘോഷയാത്ര. നിറപറയെടുപ്പ് ആചാരപ്രകാരം പച്ച ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. പച്ച, കാലൻകാവ്, നന്ദിയോട്, പ്ലാവറ, ആറ്റുകടവ്, കുശവൂർ, ഗവ. എൽ.പി.എസ് ജംഗ്ഷൻ വഴി ക്ഷേത്രത്തിലെത്തും. രാത്രി 8ന് മെഗാഷോ ജ്യോതിർഗമയ, പുലർച്ചെ 2ന് പൂത്തിരിമേള. ദേശീയ മഹോത്സവ മേഖല ജില്ലാ കളക്ടർ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രവും 5 കിലോമീറ്റർ ചുറ്റളവും വൈദ്യുത ദീപാലങ്കാര പ്രഭയിലാണ്.