ബാലരാമപുരം:നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയും വനിതവേദിയും സംയുക്തമായി അയ്യാ വൈകുണ്ഠസ്വാമി പുസ്തക ചർച്ചയും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.അയ്യാ വൈകുണ്ഠസ്വാമികൾ മാനവികതയുടെ മുടിചൂടും പെരുമാൾ എന്ന ഗ്രന്ഥം രചിച്ച പ്രൊഫസർ ചന്ദ്രബാബുവിനെ ആദരിച്ചു. ജ്യോതിസ് സിവിൽ സർവ്വീസ് അക്കാദമി ഡയറക്ടർ ദേവപ്രസാദ് ജോൺ പുസ്തകാവതരണം നടത്തി. സ്വാമികളെ കുറിച്ച് രചിച്ച കവിത താലൂക്ക് ലൈബ്രറി കൗൺസിലംഗം നെല്ലിമൂട് രാജേന്ദ്രൻ ആലപിച്ചു.ഡോക്ടറേറ്റ് നേടിയ ഷീന ജോസ്,​ കേരള ഒളിമ്പിക്സ് ജേതാക്കളായ അർച്ചന,​ ആരോമൽ എന്നിവരെ ആദരിച്ചു. സെക്രട്ടറി ശിവപ്രകാശ്,​ പൂതംകോട് വേലപ്പൻ,​ ദേവൻ നെല്ലിമൂട്,​ കഴിവൂർ സുരേഷ്,​ ജയകുമാർ,​ ബീന,​ സൗമ്യ പ്രേംലാൽ,​ അനില എന്നിവർ സംബന്ധിച്ചു.