നെയ്യാറ്റിൻകര: അന്തർദേശീയ സൂര്യവംശി അഖാഡ കേരളഘടകം ചീഫ് 1008 മഹാമണ്ഡലേശ്വർ ആചാര്യ രാജേന്ദ്രാനന്ദ സൂര്യവംശിയുടെ ജന്മജയന്തി 'ആത്മോത്സവ'ത്തിന് നെയ്യാറ്റിൻകര വ്ലാങ്ങാമുറി ഗുരുമന്ദിരം ദുർഗാദേവീ ക്ഷേത്രത്തിൽ ഇന്ന് കൊടിയേറും. സനാതന അദ്വൈത ആശ്രമം പബ്ലിക് ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് രാവിലെ 7ന് മൃത്യുഞ്ജയഹോമം, 8ന് ഗീതാപാരായണം, 10ന് നവഗ്രഹ പൂജ, ഉച്ചയ്ക്ക് 12.50ന് നടക്കുന്ന ആത്മോത്സവത്തിന് ആചാര്യൻ രാജേന്ദ്രാനന്ദ സൂര്യവംശി തൃക്കൊടിയേറ്റും.18ന് രാവിലെ 10.30ന് നാരായണീയ പാരായണം. 11ന് വിശേഷാൽ നാഗരൂട്ട്,
വൈകിട്ട് 5ന് നെയ്വിളക്ക്, തുടർന്ന് സത്സംഗം. 19ന് രാവിലെ 10.30ന് ഗുരുമന്ദിരത്തിലമ്മയ്ക്ക് പൊങ്കാല, ഉച്ചയ്ക്ക് 12ന് ഗുരുമന്ദിരം കാളീനടയിലെ ആൽമരത്തിൽ തൃശൂലം തറയ്ക്കൽ, ഉച്ചയ്ക്ക് 12.30ന് പൊങ്കാല നിവേദ്യം, 1ന് സമൂഹസദ്യ, വൈകിട്ട് 4ന് 2022 ലെ രാജേന്ദ്രാനന്ദ കീർത്തി പുരസ്കാരങ്ങൾ നിംസ് മെഡിസിറ്റി എം.ഡി ഫൈസൽ ഖാൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കലാപ്രേമി ബഷീർ ബാബു, സാംസ്കാരിക കലാ പ്രവർത്തകൻ മണക്കാട് രാമചന്ദ്രൻ, സംഗീതജ്ഞൻ ഡി.ശിവപ്രസാദ് എന്നിവർക്ക് സാഹിത്യകാരൻ ജോർജ് ഓണക്കൂർ സമ്മാനിക്കും. കെ. അൻസലൻ എം.എൽ.എ, കരമന ജയൻ, മലയിൻകീഴ് വേണുഗോപാൽ, കൗൺസിലർ അനിതകുമാരി, സുമകുമാരി തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7ന് ക്ഷേത്രസന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ തീർത്ഥഘട്ടിൽ ദേവിക്ക് ആറാട്ട്. രാത്രി 10ന് തൃക്കൊടിയിറക്ക്.