ശിവഗിരി: ശിവഗിരിയിൽ ശ്രീശാരദാദേവിയെ ഗുരുദേവൻ പ്രതിഷ്ഠിച്ചതിന്റെ 110-ാം വാർഷികവും 60-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും ഏപ്രിൽ 16, 17, 18 തീയതികളിൽ നടക്കും. ശിവഗിരിയിലെ പരിഷത്തിന് മുന്നോടിയായി ഗുരുധർമ്മ പ്രചാരണസഭയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും വിദേശങ്ങളിലും പരിഷത്തുകൾക്ക് തുടക്കം കുറിക്കും. സംസ്ഥാനത്ത് ജില്ല, മണ്ഡലം, യൂണിറ്റ് തല പരിഷത്തുകളാണ് നടക്കുന്നത്. ശിവഗിരിമഠത്തിലെ സന്യാസിശ്രേഷ്ഠരും ആചാര്യന്മാരും മറ്റു പ്രമുഖ വ്യക്തികളും നയിക്കുന്ന പഠനക്ലാസ്സുകളാണ് പരിഷത്തുകളിൽ നടക്കുന്നത്. ഏപ്രിൽ രണ്ടാം വാരം വരെ ജില്ലാതല പരിഷത്തുകൾ തുടരുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ അറിയിച്ചു.