forest

തിരുവനന്തപുരം: വനമേഖലയിലെ കൈയേറ്റങ്ങൾ കണ്ടെത്താനുള്ള സർവേയ്ക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും സർവേ പൂർത്തിയാവും വരെ ആരെയും കുടിയൊഴിപ്പിക്കുകയോ ഭൂമി പിടിച്ചെടുക്കുകയോ ചെയ്യില്ലെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. വനമേഖലയിലെ കൈയേറ്റം റഗുലറൈസ് ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇനി പട്ടയം നൽകാൻ കേന്ദ്രാനുമതിയും വേണം. നിലവിൽ ജനങ്ങൾ താമസിക്കുന്ന ഭൂമിയുണ്ടെങ്കിലും അത് കൈയേറ്റമായാണ് കണക്കാക്കുക. സർവേ പൂർത്തിയാക്കിയാലേ മരങ്ങൾ മുറിക്കുന്നതിലടക്കം തീരുമാനമെടുക്കാകൂ.