s

ശിവഗിരി: ബ്രഹ്മവിദ്യാലയ കനകജൂബിലിയും തീർത്ഥാടന നവതിയും ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തീരുമാനിച്ചു. ആഘോഷക്കമ്മിറ്റി രൂപീകരണ യോഗം മാർച്ച് 21ന് രാവിലെ 10ന് ഗുരുപൂജാ മന്ദിരഹാളിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കും. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോർഡംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ബോധി തീർത്ഥ തുടങ്ങിയവർ പങ്കെടുക്കും. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.