വർക്കല: കർഷകത്തൊഴിലാളി പെൻഷൻ 3000രൂപയായി വർദ്ധിപ്പിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി ദിനങ്ങളും വേതനവും വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.കെ.എം.യുവിന്റെ നേതൃത്വത്തിൽ മടവൂർ, ഇടവ വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. മടവൂരിൽ സി.പി.ഐ വർക്കല മണ്ഡലം സെക്രട്ടറി വി.മണിലാലും ഇടവയിൽ ബി.കെ.എം.യു വർക്കല മണ്ഡലം പ്രസിഡന്റ് അനിൽകുമാറും ഉദ്ഘാടനം ചെയ്തു. മടവൂർ സലിം, ഷിബു കുറിച്ചിയിൽ, മുല്ലനല്ലൂർ ശിവദാസൻ, രാജീവ്, സുചിത്രകുമാർ, ഷിജി ഷാജഹാൻ, നേതാജി, അജയൻ വെട്ടിയറ എന്നിവർ സംസാരിച്ചു.