
നെടുമങ്ങാട്:താലൂക്ക് എൻ.എസ്.എസ് യൂണിയനിലെ വെള്ളനാട്,വെഞ്ഞാറമൂട്,ചെറ്റച്ചൽ, നെടുമങ്ങാട് ഈസ്റ്റ് എന്നിവിടങ്ങളിലെ മേഖലാ സമ്മേളനം യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ.വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് ജെ.പി.രാഘവൻപിള്ള അദ്ധ്യക്ഷത വഹിച്ചു.എം.എസ്.ഷാജി,ശ്രീകുമാർ,വിജയകുമരൻ,വി. ജേന്ദ്രൻ നായർ,പുരുഷോത്തമൻ നായർ,ബാലു എസ്.എസ്,വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.വിദ്യാഭ്യാസ ധന സഹായ വിതരണം,സ്കോളർ ഷിപ്പ് വിതരണം എന്നിവയും നടന്നു.