
തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ൽ നടത്തിയ ആറാം സെമസ്റ്റർ ബി.ബി.എ (2013 അഡ്മിഷൻ മേഴ്സി ചാൻസ്, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ പ്രോജക്ട് വൈവാ വോസി 21ന് രാവിലെ 9.30 മുതൽ കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും. വിദ്യാർത്ഥികൾ പ്രോജക്ട് റിപ്പോർട്ടും ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണം.
കൊവിഡ് കാരണം കഴിഞ്ഞ ആഗസ്റ്റിലെ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബി കോം പരീക്ഷകൾ എഴുതാൻ സാധിക്കാത്തവർക്ക് സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ പേര് , കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേശസ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രം സഹിതം 22നകം പ്രിൻസിപ്പലിന് നൽകണം.
കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന 1, 2,3,4 സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് സപ്ലിമെന്ററി (2003 സ്‌കീം 2004 അഡ്മിഷൻ ഒഴികെ ) പരീക്ഷകൾക്ക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് ഓൺലൈനായും (2014 അഡ്മിഷൻ ), 2014 അഡ്മിഷന് മുമ്പുള്ളവർക്ക് നേരിട്ടും അപേക്ഷിക്കാം. വിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രി, ഡിപ്ലോമ ( 2017 അഡ്മിഷന് മുമ്പുള്ളത് ) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴയില്ലാതെ 24 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.