allotment

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റിന് 19ന് രാവിലെ പത്തുവരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ പുനക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവ നടത്താം. 22ന് വൈകിട്ട് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഓൺലൈനായോ ഹെഡ്പോസ്റ്റോഫീസുകളിലോ ഫീസടച്ച ശേഷം വിദ്യാർത്ഥികൾ 26ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജുകളിൽ പ്രവേശനം നേടണം. വിശദ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300