തിരുവനന്തപുരം: റവന്യുവകുപ്പിലെ സ്ഥലം മാറ്റങ്ങൾ ഓൺലൈനായി ഉടൻ നടപ്പാക്കുക, വില്ലേജ് ഫീൽഡ് അസിസ്റ്രന്റ് തസ്തിക അപ്ഗ്രേഡ് ചെയ്യുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, വില്ലേജ് ഓഫീസർ തസ്തികയുടെ പദവി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റവന്യു വില്ലേജ് സ്റ്റാഫ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ റവന്യുജീവനക്കാർ 21ന് സെക്രട്ടേറിയറ്രിന് മുന്നിൽ രാപ്പകൾ സമരം നടത്തും.
റവന്യുഭരണം കാര്യക്ഷമമാക്കണമെന്നും ജീവനക്കാരോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത പാലിക്കണമെന്നും പ്രസിഡന്റ് എം.ശ്രീകുമാറും ജനറൽ സെക്രട്ടറി കലേഷ് കുമാർ എൻ.എസും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.