congress

തിരുവനന്തപുരം: തിരുവനന്തപുരം ലാ കോളേജിൽ വനിത ഉൾപ്പെടെയുള്ള കെ.എസ്‌.യു പ്രവർത്തക്കർക്കെതിരായ എസ്.എഫ്‌.ഐയുടെ ക്രൂരമർദ്ദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് വൈകിട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.