dd

തിരുവനന്തപുരം: പരിശീലനത്തിന്റെ ഭാഗമായി വിമാനം പറപ്പിക്കുന്നതിനിടെ ഫ്ളൈയിംഗ് ഇൻസ്‌പെക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാഡമിയിലെ ഫ്ളൈയിംഗ് ഇൻസ്‌പെക്ടർക്കെതിരെ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിമാനത്തിലെ പരിശീലനത്തിനിടെയും അക്കാഡമിയിൽ വച്ചും ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.