
ആര്യനാട്: കാപ്പിക്കാട്,ഇറയാംകോട് ഭാഗത്ത് നടത്തിയ വാഹന പരിശോധയിൽ ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.പൂവച്ചൽ മാർത്തോമ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് അഫ്സൽ(22)ആണ് പിടിയിലായത്.കഞ്ചാവു കടത്തിക്കൊണ്ടുവന്ന കെ.എൽ.01 ബി.എഫ് 7940 നമ്പർ ഓട്ടോറിക്ഷയും പിടിച്ചെടുത്തു .ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ്, പ്രിവൻറ്റീവ് ഓഫീസർ സതീഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ജി.വി.ശ്രീകുമാർ,സൂരജ്,സുജിത്ത്,ബ്ലെസൺ എസ്.സത്യൻ,നജ്മുദ്ദീൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. .