sivankutty

തിരുവനന്തപുരം:ലോക ഗ്ലോക്കോമ വാര സമ്മേളനം വലിയൊരു സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ലോക ഗ്ലോക്കോമ വാരാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .നിത്യ പ്രകാശം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.സ്വസ്‌തി ഫൗണ്ടേഷൻ ചെയർമാൻ ജേക്കബ് പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.സുശീല പ്രഭാകരൻ,എസ്.ഗോപിനാഥ്,ഡോ.ഷീബ, ഡോ.ചിത്രാരാഘവൻ,ഡോ.ദേവിൻ പ്രഭാകർ,ഡോ.ജോൺ പണിക്കർ,ഡോ.എം.എസ് ജയശേഖർ, ഡോ.കവിത ദേവിൻ,മഞ്ജുപിള്ള,എബി ജോർജ്,മനോജ് ,മറിയം ജിബു,ജോളിജോബ്, ഗോകുൽ ഗോവിന്ദ്,വർഗീസ് ബാബു,ഡിംപിൾ മോഹൻ,ദേവി മോഹൻ,ഡോ.സിമി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.സ്വസ്‌തി ഫൗണ്ടേഷൻ,റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജി,ദിവ്യപ്രഭ കണ്ണാശുപത്രി,എസ്.എൻ യുണൈറ്റഡ് മിഷൻ ഇന്റർനാഷണൽ,ട്രിവാൻഡ്രം റൈഫിൾ അസോസിയേഷൻ,എൽ.എൻ.സി.പി.ഇ,വൈ.ഡബ്ല്യൂ.സി.എ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്.