
തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്രപ്പെട്ട മഴ ഒരാഴ്ച കൂടി തുടരും. തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ഇടുക്കി ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴയ്ക്ക് കൂടുതൽ സാദ്ധ്യത. ബംഗാൾ ഉൾക്കടലിലിലെ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാവുന്നതോടെ കേരള തീരത്ത് കാറ്റിന് ശക്തി വർദ്ധിക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.