തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാസംഗമം വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പരിധിയിൽവരുന്ന ശാഖാ ഭാരവാഹികൾ പോഷക സംഘടനാഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം 20ന് വൈകിട്ട് 3ന് കൈതമുക്ക് ശ്രീനാരായണ ഷഷ്ഠ്യബ്ദപൂർത്തി സ്മാരക മന്ദിരത്തിൽ കൂടും.യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് അദ്ധ്യക്ഷത വഹിക്കും.നെടുമങ്ങാട് രാജേഷ്,യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ,ഡയറക്ടർ ബോർഡ് അംഗങ്ങളായ കടകംപള്ളി സനൽ,കരിക്കകം സുരേഷ് എന്നിവർ പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.