
ആര്യനാട്:28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ വിജയത്തിനായി വർഗ ബഹുജന സംഘടനകൾ.എ.ഐ.ടി.യു.സി,അഖിലേന്ത്യാ കിസാൻ സഭ,ബി.കെ.എം.യു, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്,മഹിളാ സംഘം എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് ബഹുജന ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിച്ചത്. ലോക്കൽ കേന്ദ്രങ്ങളിൽ നടന്ന പ്രകടനവും ഐക്യദാർഢ്യ സദസും ആര്യനാട്ട് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബുവും, അരുവിക്കരയിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാറും ഉദ്ഘാടനം ചെയ്തു.