1

വിഴിഞ്ഞം: ഈസ്റ്റ് ആഫ്രിക്കയിലെ സീ ഷെൽസിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ സന്ദർശിച്ചു. സി.പി.എം ഏരിയ സെക്രട്ടറിയുടെയും കൗൺസിലറുടെയും ഇടപെടലിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വിഷയം വന്നിട്ടുണ്ട്. ഇന്ത്യൻ എംബസി വഴി ഇവരെ ജാമ്യത്തിലെടുക്കുന്നതിന് വേണ്ട നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇവരെ എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിന് വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ആനാവൂർ പറഞ്ഞു. ആനാവൂരിനൊപ്പം സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കോവളം ഏരിയാ സെക്രട്ടറിയുമായ പി.എസ്. ഹരികുമാർ, സി.പി.എം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു.സുധീർ, ബ്രാഞ്ച് സെക്രട്ടറി മുത്തപ്പൻ, കൗൺസിലർ പനിയടിമ എന്നിവരും ഒപ്പമുണ്ടായിരുന്നു.