ചേരപ്പള്ളി : കേരള പുലയർ മഹാസഭ കെ.പി.എം.എസ് ആര്യനാട് ഏര്യാ യൂണിയൻ സമ്മേളനം നടന്നു.പ്രതിനിധി സമ്മേളനം കെ.പി.എം.എസ് സംസ്ഥാന അസി.സെക്രട്ടറി അനിൽ ബെഞ്ചമൻപാറ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പനയ്ക്കോട് രാജു അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ബൈജു കുളക്കോട് പ്രവർത്തന റിപ്പോർട്ടും യൂണിയൻ ട്രഷറർ വിജയൻ ചേരപ്പള്ളി കണക്കവതരണവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. കുമാർ,ആര്യനാട് സജീവ്, കൃഷ്ണകുമാർ,യൂണിയൻ കമ്മിറ്റിഅംഗം ഷാജി പാലൈക്കോണം അനുശോചന പ്രമേയവും യൂണിയൻ മീഡിയ കോർഡിനേറ്റർ കിരൺ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു.യൂണിയൻ ജോയിന്റ് സെക്രട്ടറി വിതുര ബിജു സ്വാഗതവും കമ്മിറ്റി അംഗം ബിനീഷ് നന്ദിയും പറഞ്ഞു.