
വാമനപുരം:വാമനപുരം ഡി.ബി.എച്ച്.എസിൽ പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ പുരസ്കാരം ജില്ലാ പഞ്ചായത്ത് അംഗം ഗിരികൃഷ്ണൻ വിതരണം ചെയ്തു. ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി വിതരണം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കിയ ഷോട്ട് ഫിലിമിന്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐഷാ റഷീദ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.രജ്ഞിതം,വാർഡ് മെമ്പർ എ.എസ്. ആശ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ജി.പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് വി.ജയലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജി കിളിമാനൂർ നന്ദിയും പറഞ്ഞു.