കല്ലമ്പലം:തോട്ടയ്ക്കാട് നെടുംപറമ്പ് വടക്കോട്ടുകാവ് ശ്രീ ധർമ്മശാസ്താക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠാ വാർഷികവും തൃക്കൊടിയേറ്റ് മഹോത്സവവും 18ന് തുടങ്ങി 25ന് സമാപിക്കും.ദിവസവും പതിവ് ക്ഷേത്ര പൂജകൾക്ക് പുറമേ രാവലെ 8 ന് ഭാഗവതപാരായണം. 18 മുതൽ 20 വരെയും 22 മുതൽ 25 വരെയും രാവിലെ 11 ന് അന്നദാനം. 18 ന് വൈകിട്ട് 5 ന് കളമെഴുത്തും പാട്ടും, രാത്രി 7.30 നും 8.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്. 20 ന് രാവിലെ 9.30 ന് നാഗാരാധന. 21 ന് ഉച്ചയ്ക്ക് 1 ന് പടച്ചോറ് വിതരണം. 23 ന് രാവിലെ 8.30 ന് നിറപറ. 24 ന് വൈകിട്ട് 5 ന് ശിങ്കാരിമേളം, 5.45 ന് എഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി 8 ന് വയലിൽ, ഫ്യൂഷൻ ആൻഡ് ശിങ്കാരിമേളം. 25 ന് 4.30 ന് കൊടിയിറക്ക്.