വിതുര: 28, 29 തീയതികളിൽ ജനങ്ങളെ സംരക്ഷിക്കാൻ രാജ്യത്തെ രക്ഷിക്കുക'എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി, കിസാൻ സഭ, ബി.കെ.എം.യു,കേരള മഹിളാസംഘം, എ.ഐ.വൈ.എഫ് ,എ.ഐ.എസ്.എഫ് തുടങ്ങിയവയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. സി.പി.ഐ അരുവിക്കരമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു. വിജയൻ മാങ്കാല അദ്ധ്യക്ഷതവഹിച്ചു. കേരള മഹിളാസംഘം അരുവിക്കര മണ്ഡലം സെക്രട്ടറി മഞ്ജുഷ ജി.ആനന്ദ്, എ.ഐ.ടി.യു.സി, വിതുര മേഖലാ കമ്മിറ്റി പ്രസിഡന്റ് കല്ലാർ അജിൽ ,കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കൗൺസിൽ അംഗം കല്ലാർ വിക്രമൻ, ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം എ.ബിനോയ്, കിസാൻസഭ നേതാവ് രവികുമാർ .ആർ, തൊഴിലുറപ്പ് യൂണിയൻ വിതുര മേഖലാ കമ്മിറ്റി സെക്രട്ടറി സുനിത ഐ.എസ്, കർഷക തൊഴിലാളി യൂണിയൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൃഷ്ണൻ കാണി, എ.ഐ.വൈ.എഫ് ,വിതുര മേഖലാ കമ്മിറ്റി സെക്രട്ടറി സന്തോഷ് വിതുര,പൊന്നാനി ബാലൻ, തങ്കരാജ് രാജു, മരുതാമല ശശി, വി. മോഹനൻ, ചന്ദ്രിക ദേവി തുടങ്ങിയവർ സംസാരിച്ചു.