മലയിൻകീഴ് : ഇടത്തറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാളിയൂട്ട് ദിക്കുബലി മഹോൽസവം ഇന്ന് മുതൽ 27 വരെ നടക്കും.രാവിലെ 7.30 നും 7.45 നും മദ്ധ്യേ തൃക്കൊടിയേറ്റ്,വൈകിട്ട് 5.45 ന് ഭദ്രകാളിപ്പാട്ട് ആരംഭം,രാത്രി 7.30 ന് കളംകാവൽ,രാത്രി 12 ന് ഉച്ചബലി തുടർന്ന് പിരിയാകോട് കിഴക്കേ ദിക്കുബലി കളത്തിലേക്ക് എഴുന്നള്ളത്ത്.19 ന് രാവിലെ 9 ന് ദിക്കുബലി കളത്തിലെ പൂജയ്ക്കേ ശേഷം വണ്ടനൂരിലേക്ക് എഴുന്നള്ളും ഉച്ചയ്ക്ക് 2 നും വൈകിട്ട് 5 6 നും വെള്ളൂർക്കോണത്ത് എഴുന്നള്ളത്ത് തുടർന്ന് ക്ഷേത്രത്തിൽ കളംകാവൽ.20 ന് രാവിലെ 9 ന് നാഗരൂട്ട്,രാത്രി 7.15 ന് ഭദ്രകാളിപ്പാട്ട് മാലപുറം ഭാഗം.രാത്രി 12 ന് കൃഷ്ണപുരത്ത് എഴുന്നള്ളത്ത്.21 ന് രാവിലെ 9 ന് തുമ്പോട്ടുകോണത്തും 10 ന് ഗോവിന്ദമംഗത്തും,ഉച്ചയ്ക്ക് 1 ന് ഊരൂട്ടമ്പലത്തും എഴുന്നള്ളത്ത് തുടർന്ന് ക്ഷേത്രത്തിൽ കള്ളംകാവൽ.22 ന് ഉച്ചയ്ക്ക് 12 ന് ഭദ്രകാളിപ്പാട്ട് രാത്രി 12 ന് ബ്ലേക്ക്നടയിൽ പടിഞ്ഞാറെ ദിക്കുബലി എഴുന്നള്ളത്ത്.23 ന് രാവിലെ 9 ന് കുന്നംപാറ,10 ന് പ്ലാവിള,വൈകുന്നേരം 5 ന് ക്ഷേത്രത്തിൽ കളംകാവൽ.24 ന് നെല്ലിക്കാട് വടക്കേദിക്കുബലി എഴുന്നള്ളത്ത്.25 ന് രാവിലെ 9 ന് ചീനിവിള,ഉച്ചയ്ക്ക് 1 ന് ആക്കോട് എഴുന്നള്ളത്ത് തുടർന്ന് ക്ഷേത്രത്തിൽ കളംകാവൽ.26 ന് വൈകുന്നേരം 5.30 ന് ഭജന.27 ന് രാവിലെ 10 ന് സമൂഹപൊങ്കാല,വൈകിട്ട് 4 ന് ഉരുൾനേർച്ച,രാത്രി 12 ന് ഗുരുസി തുടർന്ന് ദേവിലെ ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും.28 ന് രാവിലെ 5.45 ന്മേൽ 6 നകം ദേവിയെ അകത്ത് എഴുന്നള്ളിക്കും.